നെഹ്‌റു യുവ കേന്ദ്ര കോഴിക്കോടിന്റെയും ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ചിറ്റാരിപ്പിലാക്കലിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നെഹ്‌റു യുവ കേന്ദ്ര 49-ാം സ്ഥാപക ദിനം ആചരിച്ചു. ചാത്തമംഗലം പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശിവദാസന്‍ ഉദ്ഘാടനം ചെയ്തു.
'രാജ്യപുരോഗതിക്ക് യുവാക്കളുടെ സംഭാവനകള്‍ ' എന്ന വിഷയത്തെ ആസ്പദമാക്കി സമാ പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മാനേജിങ് ഡയറക്ടര്‍ അബ്ദുസലാം ക്ലാസ്സ് എടുത്തു. നെഹ്‌റുയുവ കേന്ദ്ര വാര്‍ഷിക പരിപാടികളെ കുറിച്ച് കുന്നമംഗലം ബ്ലോക്ക് നാഷണല്‍ യൂത്ത് വളണ്ടിയര്‍ ശരത് വിശദീകരിച്ചു. പരിപാടിയോടനുബന്ധിച്ച് ക്വിസ് മത്സരവും സെമിനാറും സംഘടിപ്പിച്ചു.
ക്വിസ് മത്സരത്തില്‍ വിജയിച്ചവര്‍ക്ക് കുന്നമംഗലം ബ്ലോക്ക് നാഷണല്‍ യൂത്ത് വളണ്ടിയര്‍ മുഹമ്മദ് റിഫാദ്, സമ്മാനദാനം നടത്തി. ക്ലബ് സെക്രട്ടറി ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.
Post a Comment