അതേ സമയം കെഎസ്ആര്‍ടിസി തൊഴിലാളി പണിമുടക്കിനെതിരെ ഗതാഗതമന്ത്രി ആന്റണി രാജു രംഗത്ത് വന്നു. യൂണിയനുകള്‍ തീരുമാനം മാറ്റാന്‍ തയ്യാറാറകണമെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നും മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ ആവശ്യങ്ങല്‍ തള്ളില്ല. 30 കോടിയുടെ അധിക ബാധ്യതായണ് ശമ്പള പരിഷ്‌കരണം മൂലം ഉണ്ടാകുന്നത്. തൊഴിലാളികള്‍ സ്വയം അത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നവംബര്‍ ഒന്‍പതു മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. ബസ് ഓണേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മറ്റി ഗതാഗത മന്ത്രിക്ക് സമരത്തിന് നോട്ടീസ് നല്‍കി. മിനിമം ചാര്‍ജ് 12രൂപയാക്കണം എന്നതാണ് പ്രധാന ആവശ്യം.
ഇന്ധനവില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ യാത്രനിരക്ക് വര്‍ദ്ധപ്പിക്കണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് 6 രൂപയാക്കണം, കി.മീ. 1 രൂപയായി വര്‍ദ്ധിപ്പിക്കണം, തുടര്‍ന്നുള്ള ചാര്‍ജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍. കോവിഡ് സാഹചര്യം മാറുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടിട്ടുണ്ട്.
Post a Comment