കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. ദീര്‍ഘദൂര സര്‍വീസുകളടക്കം മുടങ്ങും.

  
ശമ്പള പരിഷ്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. പണിമുടക്ക് ഒഴിവാക്കാനായി ഇന്നലെ ഗതാഗത മന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ബിഎംഎസും, കെഎസ്ആര്‍ടിഇഎയും 24 മണിക്കൂറും , ടി.ഡി.എഫ് 48 മണിക്കൂറുമാണ് പണിമുടക്കുന്നത്.പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാർക്ക് പണിമുടക്കുന്ന ദിവസത്തെ ശമ്പളം ലഭിക്കില്ല. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടാണ് തൊഴിലാളി സംഘടനകളുടെ പണിമുടക്ക്. ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 

കെഎസ്ആര്‍ടിസി തൊഴിലാളി പണിമുടക്കിനെതിരെ ഗതാഗതമന്ത്രി ആന്റണി രാജു രംഗത്ത് വന്നിരുന്നു. യൂണിയനുകള്‍ തീരുമാനം മാറ്റാന്‍ തയ്യാറാറകണമെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നും മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ ആവശ്യങ്ങല്‍ തള്ളില്ല. 30 കോടിയുടെ അധിക ബാധ്യതായണ് ശമ്പള പരിഷ്‌കരണം മൂലം ഉണ്ടാകുന്നത്. തൊഴിലാളികള്‍ സ്വയം അത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post