ഒരു കാലത്ത് 'മലബാറിൻ്റെ നെല്ലറ 'എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കോഴിക്കോട് ജില്ലയിലെ പ്രമുഖ പാടശേഖരങ്ങളിൽ പലയിടത്തും ഇന്നും തരിശുനിലങ്ങൾ കാണപ്പെടുന്നു എന്നുള്ളത് വളരെ വിഷമകരമായിട്ടുള്ള ഒരു വസ്തുതയാണ്. ജില്ലയിലാകെ നൂറു കണക്കിന് ഏക്കർ നെൽപ്പാടങ്ങളാണ് വിവിധ കാരണങ്ങളാൽ തരിശാക്കപ്പെട്ടിരിക്കുന്നത്. വെള്ളക്കെട്ട്, ജല നിർഗമന സൗകര്യങ്ങളുടെ അഭാവം, ജലലഭ്യതയില്ലായ്മ, കാർഷികേതര പ്രവർത്തനങ്ങൾക്കായി വകമാറ്റപ്പെടുന്നത് തുടങ്ങി തരിശിടപ്പെടുന്നതിന് പല കാരണങ്ങളുണ്ട്. ഈ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ അവശേഷിക്കുന്ന നെൽവയലുകളിൽ നടപ്പിൽ വരുത്തുന്ന പതിവു പദ്ധതികൾ ക്കപ്പുറം സമഗ്രമായ പഠനം നടത്താൻ ജില്ലാ പഞ്ചായത്ത് തയ്യാറെടുക്കുന്നത്.
നിലവിൽ നെൽകൃഷിക്കനുയോജ്യമായ വയലുകളുടെ പ്രശ്നങ്ങളും സാധ്യതകളും സംബന്ധിച്ച് ജില്ലയിലെ ഗവേഷണ സ്ഥാപനമായ ജലവിഭവ വികസന വിനിയോഗ കേന്ദ്ര (സി.ഡബ്ല്യൂ .ആർ. ഡി. എം) ത്തിന്റെ നേതൃത്വത്തിലാണ് സമഗ്ര പഠനം നടത്തുക. പഠനത്തിന്റെ ഭാഗമായി നെൽവയലുകളുടെ മാപ്പിംഗ് നടത്തും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, കാർഷിക വികസന കർഷക ക്ഷേമവകുപ്പ്, ഹരിത കേരള മിഷൻ, ജലസേചന വകുപ്പ് മുതലായവയും കർഷകരും പാടശേഖര സമിതികളും സി ഡബ്യു ആർഡി എന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകും. 2022-27 പഞ്ചവത്സര പദ്ധതിയിലെ നെൽകൃഷി പ്രോത്സാഹനപദ്ധതികൾ ആവിഷ്കരിക്കുന്നത് സിഡബ്ല്യു ആർ ഡി എം സമർപ്പിക്കുന്ന റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയായിരിക്കും. നടപ്പു വാർഷികപദ്ധതിയിൽ ഡി പി സി അംഗീകാരം ലഭിച്ച പത്തു ലക്ഷം രൂപയുടെ പദ്ധതിയുടെ ഭാഗമായാണ് സി ഡബ്ല്യു ഡി ആർഡി എം ന്റെ നേതൃത്തിൽ പഠനം നടത്തുന്നത്.
പദ്ധതി പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്ത് ഭാവി പഠന പരിപാടികൾ ആസൂത്രണം ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത്, സി.ഡബ്ബ്യൂ ആർ.ഡി എം , കാർഷിക കർഷകക്ഷേമവകുപ്പ് ഉദ്യോഗസ്ഥർ മുതലായവരുടെ യോ ഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയുടെ അധ്യക്ഷതയിൽ നടന്നു. സി.ഡബ്ലിയു. ആർ. ഡി.എം. എക്സിക്യുട്ടീവ് ഡയറക്ടർ ഡോ.മനോജ് സാമുവൽ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ വി.പി.ജമീല, രാജീവ് പെരുമൺപുറ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീർ, ജലവിഭവ വികസന കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ.അമ്പിളി, ഡോ. ആഷിഷ് ചതുർവ്വേദി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ മീന എന്നിവർ സംസാരിച്ചു. വിവിധ ബ്ലോക്കുകളിൽ നിന്നുള്ള കൃഷി അസി. ഡയറക്ടർമാർ ചർച്ചയിൽ പങ്കെടുത്തു.
Post a Comment