യുഎപിഎ കേസിൽ പ്രതി താഹ ഫസലിന് ജാമ്യം അനുവദിച്ച് സുപ്രിംകോടതി.




പന്തീരാങ്കാവ് യുഎപിഎ കേസിൽ അകപ്പെട്ട  പ്രതി താഹ ഫസലിന് ജാമ്യം അനുവദിച്ച് സുപ്രിംകോടതി. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻ ഐ എയുടെ ഹർജിയും സുപ്രിംകോടതി തള്ളി. അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

2019 നവംബറിലാണ്  മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനെയും താഹയേയും പന്തീരാങ്കാവ് പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് ഒരു മാസത്തിനുള്ളിൽ കേസ് അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു. 

Post a Comment

Previous Post Next Post