മോഹന്‍ലാൽ ചിത്രം ആറാട്ട് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചു. മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം നിര്‍വ്വഹിച്ച 'ആറാട്ട്' 2022 ഫെബ്രുവരി 10ന് ചിത്രം തിയറ്ററുകളില്‍ എത്തും. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് തിയറ്റര്‍ തുറക്കല്‍ നീണ്ടുപോയതോടെ ചിത്രം മാറ്റിവെക്കേണ്ടി വന്നു നേരത്തെ ഒക്ടോബര്‍ 14 നാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നത്.
ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്.
Post a Comment