വനിതാശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികളിലേക്ക് ജില്ലയിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു . പടവുകൾ, മംഗല്യ ,അഭയകിരണം, സഹായഹസ്‌തം ,വനിതകൾ ഗൃഹനാഥരായുള്ളവരുടെ മക്കൾക്ക് വിദ്യഭ്യാസ ധനസഹായം എന്നീ പദ്ധതികൾക്കാണ് അപേക്ഷ സ്വീകരിക്കുന്നത്. ഓൺലൈൻ ആയാണ് അപേക്ഷകൾ നൽകേണ്ടത്.
- പടവുകൾ
വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പടവുകൾ പദ്ധതിയിലൂടെ സർക്കാർ ധനസഹായം .പ്രൊഫഷണൽ കോഴ്സ് പഠിക്കുന്നവർക്ക് ( MBBS ,ENGINEERING ,BDS ,BHMS ,Bsc NURSING etc ) ട്യൂഷൻ ഫീസ് ,മെസ് ഫീസ് ,ഹോസ്റ്റൽ ഫീസ് എന്നിവയാണ് ലഭിക്കുക .
മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടി സർവകലാശാലകളുടെ അംഗീകാരമുള്ള മെഡിക്കൽ ,എഞ്ചിനീയറിംഗ് കോളേജുകളിൽ പഠിക്കുന്നവരായിരിക്കണം .
കുടുംബത്തിന്റെ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കവിയരുത് .
- മംഗല്യ
വനിതാശിശു വികസന വകുപ്പ് സാധുക്കളായ വിധവകൾക്കും നിയമപരമായി വിവാഹമോചനം നേടിയവർക്കും പുനർവിവാഹത്തിന് 25000 /- രൂപ ധനസഹായം നൽകുന്നു .
പുനർവിവാഹം നടന്ന് 6 മാസത്തിനകം അപേക്ഷ നൽകണം
18 നും 50 നും മദ്ധ്യേ പ്രായമായ വിധവകളുടെ പുനർവിവാഹത്തിനാണ് സഹായം ലഭിക്കുക
അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകളായ പുനർവിവാഹം രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ് ,ആദ്യ വിവാഹത്തിലെ ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ് ,വിവാഹബന്ധം വേർപെടുത്തിയത് സംബന്ധിച്ച കോടതി ഉത്തരവ് ,ബാങ്ക് പാസ്സ്‌ബുക്കിന്റെ ആദ്യപേജ് ,റേഷൻകാർഡ് എന്നിവ ആവശ്യമാണ് .
- അഭയകിരണം
സ്വന്തമായി താമസിക്കുന്നതിന് ചുറ്റുപാടില്ലാത്ത അശരണരായ വിധവകൾക്ക് അഭയവും സംരക്ഷണവും നൽകുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 /- രൂപ ധനസഹായം നല്കുന്നു .
വിധവകൾ 50 വയസ്സിന് മുകളിൽ പ്രായമുള്ളവർ ആയിരിക്കണം .
സർവീസ് പെൻഷൻ / കുടുംബ പെൻഷൻ കൈപറ്റുന്നവർ ആവരുത് .
വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ കവിയരുത് .പ്രായപൂർത്തിയായ മക്കൾ ഉണ്ടാകാൻ പാടില്ല
- സഹായഹസ്‌തം
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 55 വയസ്സിനു താഴെയുള്ള വിധവകൾക്ക് സ്വയംതൊഴിൽ ചെയ്യുന്നതിനായി ഒറ്റതവണയായി നൽകുന്ന ധനസഹായം .
ഗ്രാന്റ് ആയി 30000 /- രൂപ അനുവദിക്കും ഒറ്റക്കോ ഗ്രൂപ്പ് ആയോ സംരഭം നടത്താം .ഭിന്നശേഷിക്കാരായ മക്കളുള്ളവർ ,പെൺകുട്ടികൾ മാത്രം ഉള്ളവർ,പ്രായപൂർത്തിയായ മക്കൾ ഇല്ലാത്തവർ എന്നിവർക്ക് മുന്ഗണന ലഭിക്കും .
ഒരു ജില്ലയിൽ നിന്നും 10 പേർക്കാണ് പദ്ധതി വഴി സഹായം ലഭിക്കുക
- വനിതകൾ ഗൃഹനാഥരായുള്ളവരുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം
ബി.പി .എൽ വിഭാഗക്കാരായ വിവാഹമോചിതരായ വനിതകൾ ,ഭർത്താവ് ഉപേക്ഷിച്ച വനിതകൾ ,ഭർത്താവിന് നട്ടെല്ലിന് ക്ഷതമേറ്റത് /പക്ഷാഘാതം കാരണം ജോലി ചെയ്യുവാനും കുടുംബം പുലർത്തുവാനും കഴിയാത്തവർ ,നിയമപരമായ വിവാഹത്തിലൂടെ അല്ലാതെ അമ്മമാരായ വനിതകളുടെ മക്കൾ, എ .ആർ .ടി തെറാപ്പി ചികിത്സക്ക് വിധേയരാകുന്ന H I V ബാധിതരായ വ്യക്തികളുടെ കുട്ടികൾ എന്നിവർക്ക് അപേക്ഷിക്കാം .
ഒരു കുടുംബത്തിലെ പരമാവധി 2 കുട്ടികൾക്കാണ് സഹായം ലഭിക്കുക
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മറ്റ് സ്കോളർഷിപ്പുകൾ ലഭിക്കാത്തവർ ആയിരിക്കണം
അപേക്ഷിക്കേണ്ട വിധം
www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക്ക പൊതുജന പദ്ധതികൾ – അപേക്ഷ പോർട്ടൽ എന്ന വെബ്‌പേജിൽ എങ്ങനെ അപേക്ഷിക്കാം എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക .പൊതുജന പദ്ധതികൾ -അപേക്ഷ പോർട്ടൽ എന്ന വെബ് പേജ് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്നും വിശദമാക്കിയുള്ള പേജ് തുറന്നുവരും . അതിലെ നിർദ്ദേശങ്ങൾ ശ്രദ്ധയോടെ പാലിച്ചു ക്ഷേമപദ്ധതികൾക്ക് അപേക്ഷിക്കാവുന്നതാണ് .
Post a Comment