ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ മോഡല്‍ പരീക്ഷകള്‍ നാളെ ആരംഭിക്കും

സംസ്ഥാനത്ത് ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ മോഡല്‍ പരീക്ഷകള്‍ നാളെ ആരംഭിക്കും. ഈ മാസം ആദ്യവാരം തന്നെ പരീക്ഷകളുടെ ടൈംടേബിള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരുന്നു. നാളെ മുതല്‍ സെപ്തംബര്‍ നാലുവരെയാണ് മോഡല്‍ പരീക്ഷ. കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് പരീക്ഷകള്‍ നടത്തുന്നത്. വീട്ടിലിരുന്ന് കുട്ടികൾക്കു പരീക്ഷയെഴുതാം. പരീക്ഷയ്ക്ക് 1 മണിക്കൂർ മുൻപ് www.dhsekerala.gov.in എന്ന സൈറ്റിൽ നിന്നു ചോദ്യ പേപ്പർ ലഭിക്കും. സെപ്റ്റംബർ 6 മുതലാണ് പ്ലസ് വൺ പരീക്ഷ. 4.35 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്.

സെപ്തംബര്‍ 16 വരെ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷയും നടക്കും. 2,3,4 തിയതികളില്‍ പൊതുജനപങ്കാളിത്തത്തോടെ ക്ലാസ്മുറികള്‍ ശുചീകരിക്കും. പരീക്ഷാ കേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്‌കാനറും സാനിറ്റൈസറും ഉറപ്പു വരുത്തും. പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് മന്ത്രി വി.ശിവന്‍കുട്ടി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

Post a Comment

Previous Post Next Post