കേരളത്തിന്റെ സ്വന്തം ഒ.ടി.ടി പ്ലാറ്റ്ഫോം നിലവില്‍ വരുന്നു

നവംബര്‍ ഒന്നിന് കേരളപ്പിറവിയോട് അനുബന്ധിച്ച്‌ കേരളത്തിന്റെ സ്വന്തം ഒ.ടി.ടി പ്ലാറ്റ്ഫോം നിലവില്‍ വരുന്നു.ഇതിനായിട്ടുള്ള തീവ്ര ശ്രമത്തിലാണ് കേരള ഫിലിം ഡെവലപ്മെന്റ കോര്‍പറേഷന്‍.

കൊവിഡ് കാലത്തെ അടച്ചിരിപ്പ് ഏവരെയും ഡിജിറ്റല്‍ കാഴ്ചകളിലേക്ക് ചുരുക്കിയ സാഹചര്യത്തിലാണ് പുതിയ പ്ലാറ്റ്ഫോം. ആമസോണ്‍, നെറ്റ്ഫ്ലിക്സ് പോലുള്ള ലോകോത്തര വന്‍കിട ഒ.ടി.ടികള്‍ക്ക് ഹിറ്റ് സാധ്യതയുള്ള സിനിമകളിലാണ് കണ്ണ്.

താരസിനിമകളോ, വിജയിക്കുമെന്ന് ഉറപ്പുള്ള പ്രമേയങ്ങളോ ആണ്. സമാന്തരവും പരീക്ഷണങ്ങള്‍ക്ക് സാധ്യതയുള്ളതും അമച്വറും അടക്കം വലിയ മേഖല വന്‍ പ്ലാറ്റ്ഫോമുകള്‍ക്കു പുറത്താണ്. ഇത്തരം പ്രശ്നങ്ങള്‍ മറികടക്കുക കൂടിയാണ് പുതിയ സംരംഭത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Post a Comment

Previous Post Next Post