കുസാറ്റില്‍ ഒഴിവുകള്‍

കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാലയുടെ എന്‍ജിനീയറിങ്‌ വകുപ്പില്‍ ലൈന്‍ ഹെല്‍പ്പേഴ്‌സ്‌ (9) ഒഴിവിലേക്കു കരാറടിസ്‌ഥാനത്തില്‍ നിയമനത്തിന്‌ അപേക്ഷ ക്ഷണിച്ചു.17,675 രൂപ പ്രതിമാസ ശമ്ബളം. അപേക്ഷാ ഫോമും യോഗ്യത, പ്രായം, ഫീസ്‌ തുടങ്ങിയ വിവരങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭിക്കും.

ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി അടുത്ത മാസം 15. ഒപ്പുവച്ച അപ്‌ലോഡ്‌ ചെയ്‌ത അപേക്ഷയും യോഗ്യത, പ്രായം തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം രജിസ്‌ട്രാര്‍, അഡ്‌മിനിസ്‌്ട്രേറ്റീവ്‌ ഓഫീസ്‌, കൊച്ചി സര്‍വകലാശാല, കൊച്ചി-682 022 എന്ന വിലാസത്തില്‍ അടുത്ത മാസം 24-നകം ലഭിക്കണം. ലൈന്‍ ഹെല്‍പ്പേഴ്‌സ്‌ ഒഴിവിലേക്കുള്ള അപേക്ഷ എന്നു കവറിനു മുകളില്‍ രേഖപ്പെടുത്തണം.

അസിസ്‌റ്റന്റ്‌ മേട്രണ്‍ ഒഴിവ്‌
കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാലയുടെ ഗേള്‍സ്‌ ഹോസ്‌റ്റലില്‍ അസിസ്‌റ്റന്റ്‌ മേട്രണ്‍ ഒഴിവിലേക്കു കരാറടിസ്‌ഥാനത്തില്‍ നിയമനത്തിന്‌ അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലാ ബിരുദമാണ്‌ യോഗ്യത. 23,780 രൂപ പ്രതിമാസ ശമ്ബളം.

അപേക്ഷാ ഫോമും പ്രായം, ഫീസ്‌ തുടങ്ങിയ വിവരങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റില്‍. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി അടുത്ത മാസം 15. ഒപ്പുവച്ച അപ്‌ലോഡ്‌ ചെയ്‌ത അപേക്ഷയും യോഗ്യത, പ്രായം, ജാതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം രജിസ്‌ട്രാര്‍, അഡ്‌മിനിസ്‌്ട്രേറ്റീവ്‌ ഓഫീസ്‌, കൊച്ചി സര്‍വകലാശാല, കൊച്ചി-682 022 എന്ന വിലാസത്തില്‍ അടുത്ത മാസം 24-നകം ലഭിക്കണം. അസിസ്‌റ്റന്റ്‌ മേട്രണ്‍ ഒഴിവിലേക്കുള്ള അപേക്ഷ എന്ന്‌ കവറിന്‌ മുകളില്‍ രേഖപ്പെടുത്തണം.

Post a Comment

Previous Post Next Post