രാജ്യത്ത് 46,759 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 509 കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു.
ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 3,26,49,947 ആയി. മരണസംഖ്യ 4,37,370 ആയും ഉയർന്നു. 31,374 പേർ ഇന്നലെ രോഗമുക്തരാകുകയും ചെയ്തിട്ടുണ്ട്.നിലവിൽ 3,59,775 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.


Post a Comment