കര്‍ണാടക ആര്‍.ടി.സി കേരളത്തിലേക്കുള്ള അന്തര്‍ സംസ്​ഥാന സര്‍വിസുകള്‍ പുനരാരംഭിക്കുന്നു

കര്‍ണാടകയില്‍ കോവിഡ്​ നിയന്ത്രണങ്ങളില്‍ മൂന്നാം ഘട്ട ഇളവുകള്‍ പ്രഖ്യാപിച്ചതിന്​ പിന്നാലെ കര്‍ണാടക ആര്‍.ടി.സി കേരളത്തിലേക്കുള്ള അന്തര്‍ സംസ്​ഥാന സര്‍വിസുകള്‍ പുനരാരംഭിക്കുന്നു. ബംഗളൂരു, മംഗളൂരു, മൈസൂരു, പുത്തൂര്‍ എന്നിവിടങ്ങളില്‍നിന്ന്​ കേരളത്തി​െന്‍റ വിവിധ നഗരങ്ങളി​േലക്കുള്ള സര്‍വിസുകളാണ്​ യാത്രക്കാരുടെ തിരക്ക്​ പരിഗണിച്ച്‌​ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നത്​.

കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ്​ നെഗറ്റിവ്​ സര്‍ട്ടിഫിക്കറ്റോ കോവിഡ്​ വാക്​സിന്‍ ഒറ്റത്തവണ​െയങ്കിലും സ്വീകരിച്ചതി​െന്‍റ രേഖയോ കൈയില്‍ കരുതണം. വിദ്യാഭ്യാസ-വാണിജ്യ ആവശ്യങ്ങള്‍ക്കും മറ്റുമായി ദിനേന കര്‍ണാടകയിലേക്ക്​ കടക്കുന്നവര്‍ 15 ദിവസത്തിലൊരിക്കല്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്​റ്റ്​ നടത്തി നെഗറ്റിവ്​ സര്‍ട്ടിഫിക്കറ്റ്​ കരുതണം.

Post a Comment

Previous Post Next Post