ചിക്കൻ റോസ്റ്റ്

ചേരുവകൾ
ചിക്കൻ – 1 കിലോ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 3 tbsp
പച്ചമുളക് – 2 എണ്ണം
സവാള- 3 വലുത്
ഉപ്പ്
മഞ്ഞൾപ്പൊടി – 1/2tsp + 1/2tsp
നാളികേര കൊത്ത് :10-12
വിനാഗിരി: 1 ടീസ്പൂൺ
മല്ലിപൊടി – 1 tbsp
കശ്മീരി മുളകുപൊടി – 1.5 + 1.5 tbsp
തക്കാളി – 1
ഗരം മസാല -1 tsp
ചിക്കൻ മസാല (optional)- 1/2 tbsp
നാരങ്ങ / നാരങ്ങ നീര് – 1 tsp
കറി വേപ്പില – 2 തണ്ട്
മല്ലിയില : 2 തണ്ട്
ചൂട് വെള്ളം – 3/4 കപ്പ്
ചതച്ച കുരുമുളക് : 1 tsp

ചിക്കൻ കഷ്ണങ്ങൾ, 1.5tbsp കശ്മീരി മുളകുപൊടി, 1/2tsp മഞ്ഞൾ, വിനാഗിരി, ഉപ്പ് എന്നിവ ഉപയോഗിച്ച് മാരിനേറ്റ് ചെയ്യുക. 30 മിനിറ്റ് മാറ്റി വയ്ക്കുക .. ഇപ്പോൾ ചിക്കൻ കഷ്ണങ്ങൾ വറുക്കാൻ ആവശ്യത്തിന് വെളിച്ചെണ്ണ ചേർക്കുക. ചിക്കൻ കഷ്ണങ്ങൾ ചേർത്ത് നന്നായി ഫ്രൈ ചെയ്യുക .. അതേ പാനിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുക … സ്വർണ്ണ തവിട്ട് നിറമാകുന്നതുവരെ.


ഇനി സവാള, പച്ചമുളക് കറിവേപ്പില, ഉപ്പ്, തേങ്ങ തൊത്ത് എന്നിവ ചേർത്ത് പൊൻ തവിട്ട് നിറമാകുന്നതുവരെ നന്നായി വഴറ്റുക. ഇതിലേക്ക് അരിഞ്ഞ തക്കാളി ചേർത്ത് എണ്ണ തെളിയുന്നതുവരെ നന്നായി വേവിക്കുക .. ഇപ്പോൾ 3/4 കപ്പ് ചൂടുവെള്ളം ചേർത്ത് ഇളക്കുക .. വറുത്ത ചിക്കൻ കഷ്ണങ്ങൾ ചേർത്ത് നന്നായി ഇളക്കി 8 മിനിറ്റ് മൂടി വച്ച് വേവിക്കുക …
ഇനി മൂടി തുറന്ന് വച്ച് എണ്ണ തെളിയുന്നതുവരെ 5 മിനിറ്റ് തുടർച്ചയായി എളക്കികൊണ്ട്ിരിക്കുക ഇടത്തരം തീയിൽ ..
അവസാനം കുരുമുളക് പൊടി ഗരം മസാല മല്ലിയില കറിവേപ്പില ചേർത്ത് ഇളക്കുക. രുചികരമായ ചിക്കൻ റോസ്റ്റ് തയ്യാറാണ്.

Post a Comment

Previous Post Next Post