ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളില്‍ ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിന് ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പാക്കി വരുന്ന കുടിവെള്ള വിതരണ പദ്ധതിക്ക് 2021-22 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള പ്രൊപ്പോസലുകള്‍ ക്ഷണിച്ചു. സംസ്ഥാനത്ത് കുടിവെള്ളക്ഷാമം നേരിടുന്ന ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിലെ തദ്ദേശ സ്ഥാപനങ്ങള്‍ കേരള വാട്ടര്‍ അതാറിറ്റി മുഖേന പ്രൈസ് സോഫ്റ്റ് വെയറില്‍ തയ്യാറാക്കിയ വിശദമായ ചെറുകിട പദ്ധതികളുടെ എസ്റ്റിമേറ്റുകള്‍ സഹിതം പ്രൊപ്പോസലുകള്‍ വകുപ്പിന് നേരിട്ട് സമര്‍പ്പിക്കാം.
പദ്ധതി നടപ്പാക്കുന്ന പ്രദേശം ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശമാണെന്നു ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ അധികാരികളുടെ സാക്ഷ്യപത്രം, പദ്ധതി നടപ്പാക്കുന്നതിന് സ്ഥലം ആവശ്യമാണെങ്കില്‍ അവ കൈവശമുണ്ട് എന്ന സാക്ഷ്യപത്രവും പഞ്ചായത്ത് അധികാരികളുടെ രേഖകളും, കേരള വാട്ടര്‍ അധികാരികളുടെ മേലൊപ്പോടുകൂടിയ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും, ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റും, സാങ്കേതിക അനുമതിയും, പദ്ധതി പൂര്‍ത്തിയായാല്‍ ഏറ്റെടുത്ത പദ്ധതി പരിപാലിച്ചുകൊള്ളാമെന്നുള്ള ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സമ്മതപത്രം, സമര്‍പ്പിക്കുന്ന പദ്ധതികള്‍ മറ്റ് പ്രൊപ്പോസലുകളില്‍ ഒന്നും ഉള്‍പ്പെട്ടിട്ടില്ലാ എന്നുള്ള സാക്ഷ്യപത്രം എന്നീ രേഖകള്‍ വേണം.
പ്രൊപ്പോസലുകള്‍ ആവശ്യമായ എല്ലാ അനുബന്ധ രേഖകളും സഹിതം വകുപ്പിന് നേരിട്ടോ താഴെ പറയുന്ന വിലാസത്തിലോ ലഭ്യമാക്കണം.
വിലാസം: ഡയറക്ടര്‍, ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവന്‍, നാലാം നില, തിരുവനന്തപുരം- 695 033.
പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 15, വൈകുന്നേരം 5 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2300524.
Post a Comment