സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം ഇന്ന് രണ്ടുമണിക്ക്

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം ഇന്നറിയാം. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.

രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇത്തവണത്തെ പ്ലസ്ടു പരീക്ഷ റദ്ദാക്കിയിരുന്നു. അതിനാൽ വിദ്യാർഥികളുടെ 10, 11 ക്ലാസുകളിലെ മാർക്കും പ്രീ-ബോർഡ് ഫലവും ചേർത്താണ് സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുന്നത്.

സി.ബി.എസ്.ഇ. ഔദ്യോഗിക വെബ്സൈറ്റ് cbseresults.nic.in, Cbse.nic.in എന്നിവയിൽ ഓൺലൈനായി ഫലമറിയാം.

Post a Comment

Previous Post Next Post