ആംബുലൻസ് ഫണ്ടിലേക്ക് വാകയാട് ഹയർ സെക്കൻററി സ്കൂൾ അധ്യാപകർ സംഭാവന നൽകി.

കോട്ടൂർ പഞ്ചായത്തിന് ആംബുലൻസ് വാങ്ങുന്നതിനുള്ള ഫണ്ട് സമഹാരണത്തിലേക്ക് വാകയാട് ഹയർ സെക്കൻററി സ്കൂൾ അധ്യാപകർ 210100 (രണ്ട് ലക്ഷത്തി പതിനായിരത്തി നൂറ്) രൂപ സംഭാവന നൽകി. കോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി.എച്ച് സുരേഷിന് നടുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ വാകയാട് പ്രിൻസിപ്പാൾ ഡോ.ആബിദ .പി, ഹെഡ്മിസ്ട്രസ്സ് ബീന. ടി എന്നിവർ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ ആർ.കെ ഫെബിനിൻ്റെ സാന്നിധ്യത്തിൽ കൈമാറി.

Post a Comment

Previous Post Next Post