ഓണത്തിന് എല്ലാ കാര്‍ഡുടമകള്‍ക്കും സ്‌പെഷ്യല്‍ കിറ്റ്

ഓണത്തിന് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സ്‌പെഷ്യല്‍ കിറ്റ് നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. റേഷന്‍ വ്യാപാരികള്‍ക്ക് ഏഴര ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കാനും തീരുമാനിച്ചു.

കോവിഡ് കാലത്ത് 40 ഓളം റേഷന്‍ വ്യാപാരികള്‍ മരിച്ചിട്ടുണ്ട്. സാധാരണക്കാരുമായി ഏറ്റവുമധികം ഇടപെടുന്ന ആളുകള്‍ എന്നത് കണക്കിലെടുത്താന്‍ ഇന്‍ഷുറന്‍സ്‌ പരിരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

തിരുവനന്തപുരം മൃഗശാലയില്‍ പാമ്പു കടിയേറ്റ് മരിച്ച അര്‍ഷാദിന്റെ കുടുംബത്തിന് ധനസഹായം നല്‍കാനും തീരുമാനിച്ചു. 20 ലക്ഷം രൂപയാണ് ധനസഹായം. ഇതില്‍ പത്ത് ലക്ഷം രൂപ വീട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ്.

ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post