സിക റിപ്പോർട്ട് ചെയ്തതിനേത്തുടർന്ന് കേരളത്തിൽ നിന്ന് പോകുന്നവർക്ക് തമിഴ്നാട് നിയന്ത്രണം കടുപ്പിക്കുന്നു. തമിഴ്നാടിൻ്റെ ഇ പാസ് ഇല്ലാത്തവരെ പാറശാല അതിർത്തി കടത്തിവിടില്ല. സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘം ഇന്ന് രാവിലെ ആരോഗ്യ വകുപ്പ് ഉന്നതരുമായി കൂടിക്കാഴ്ച നടത്തും. രോഗബാധിത പ്രദേശങ്ങൾ സന്ദർശിക്കും. നന്ദൻകോട് സ്വദേശിയായ 40 കാരന് സിക സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതരുടെ എണ്ണം 15 ആയി ഉയർന്നു. നഗരസഭാ പരിധിയിൽ നിന്ന് കൂടുതൽ സാം പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.


Post a Comment