കോവിഡ് മൂന്നാം തരംഗം; നിർദേശവുമായി ലോകാരോഗ്യ സംഘടന

കോവിഡ് മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഡെൽറ്റ വകഭേദം വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പ് നൽകുന്നത്.

കോവിഡ് വാക്‌സിനേഷൻ പ്രധാനമാണെന്നും മറ്റ് പ്രതിരോധ പ്രവർത്തങ്ങളും ആവശ്യമാണെന്നും ഇവയെക്കുറിച്ച് തീരുമാനിക്കാൻ വിശാലമായ റിസ്ക് മാനേജ്മെന്റ് സംവിധാനം നടപ്പാക്കണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ഡെൽറ്റ വകഭേദത്തിന്റെ തുടർച്ചയായ വ്യാപനം നടന്നുകൊണ്ടിരിക്കുകയാണ്. ആഗോള വ്യാപകമായി തരംഗം സൃഷ്ടിക്കാൻ ഇവയ്ക്ക് സാധിക്കും. ഡെൽറ്റയോടൊപ്പം മറ്റ് പുതിയ വകഭേദങ്ങളും പ്രതീക്ഷിക്കാമെന്നും ലോകാരോഗ്യ സംഘടാനാ തലവൻ ടെഡ്രോസ് അഥനോം അറിയിച്ചു.

Post a Comment

Previous Post Next Post