കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്നലെ 39,742 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
535 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 39,972 പേർക്ക് അസുഖം ഭേദമായി. 4,08,212 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിൽ തുടരുന്നത്.രാജ്യത്തെ രോഗമുക്തി നിരക്ക് 97.36 ശതമാനമാണ്. തുടർച്ചയായ 34-ാം ദിവസവും രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 3%ത്തിൽ താഴെയായി രേഖപ്പെടുത്തി.
നിലവിൽ രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 2.31 ശതമാനമാണ്. ഇത് വരെ 43.31 കോടി വാക്‌സിൻ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.


Post a Comment