രാജ്യത്ത് 24 മണിക്കൂറിനിടെ 44,111 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന മരണ നിരക്ക് 738 ആണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.35 ആയി കുറഞ്ഞെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 4,95,533 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. കേരളത്തില്‍ മാത്രമാണ് പതിനായിരത്തിന് മുകളില്‍ രോഗികള്‍ ഉള്ളത്.
അതിനിടെ, കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണ വിവരങ്ങള്‍ ഭാരത് ബയോടെക് പുറത്തുവിട്ടു. വാക്സീന്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും പകരം വയ്ക്കാനില്ലാത്ത പ്രതിരോധ ശേഷി നല്‍കുന്നുവെന്നും കമ്ബനി അവകാശപ്പെടുന്നു.18 മുതല്‍ 98 വയസ് വരെയുള്ള 25,000 ത്തിലധികം പേരിലാണ് മൂന്നാംഘട്ട പരീക്ഷണം നടത്തിയത്. വാക്സീന്‍ 77.8% ഫലപ്രദമാണെന്ന് കമ്പനി അറിയിച്ചു.
നേരിയ, മിതമായ, ഗുരുതരമായ രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് 78 ശതമാനവും ഗുരുതരമായ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് 98 ശതമാനവും വാക്സീന്‍ ഫലപ്രദമായി. വാക്സീന്‍ ഉപയോഗിച്ച രോഗികളെ ആശുപത്രിയിലെത്തേണ്ടത് പരമാവധി കുറച്ചു. ലക്ഷണങ്ങളില്ലാതെ രോഗം പകരുന്നതിനെതിരെ 63% വാക്സീന്‍ ഫലപ്രദമാണ്. ബി.1.617.2 ഡെല്‍റ്റ വഭേദത്തിനെതിരെ വാക്സീന്‍ 65% ഫലപ്രദമെന്ന് അവസാനവട്ട പരീക്ഷണങ്ങളില്‍ തെളിഞ്ഞെന്നും ഭാരത് ബയോടെക് അറിയിച്ചു.
Post a Comment