സ്വർണവില പവന് 160 രൂപകൂടി 35,840 രൂപയായി
സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപകൂടി 35,840 രൂപയായി. ഗ്രാമിന് 20 രൂപ വർധിച്ച് 4480 രൂപയിലെത്തി. 35,680 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
യുഎസ് ഫെഡറൽ റിസർവ് യോഗതീരുമാനം പുറത്തുവരാനിരിക്കെ ആഗോളവിപണിയിൽ സ്വർണവിലയിൽ നേരിയതോതിൽ വർധനവുണ്ടായി. സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,800 ഡോളർ നിലവാരത്തിലാണ്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 47,676 രൂപ നിലവാരത്തിലാണ്. വെള്ളിയുടെ വിലയിലും സമാനമായ വിലവർധനവുണ്ടായി.



Post a Comment