മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് : ജില്ലയില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി, സുഭിക്ഷ കേരളം എന്നീ പദ്ധതികള്‍ക്ക് 2021-2022 സാമ്പത്തിക വര്‍ഷത്തേക്കുളള അപേക്ഷ ക്ഷണിച്ചു. താത്പര്യമുളള കര്‍ഷകര്‍ അതത് മത്സ്യഭവനുകളുമായോ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരുമായോ ബന്ധപ്പെടുക. അപേക്ഷകള്‍ കോഴിക്കോട് വെള്ളയിൽ പോലീസ് സ്റ്റേഷൻ സമീപമുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലുള്ള മത്സ്യ കർഷക വികസന ഏജൻസിയിൽ നിന്നും ലഭിക്കുന്നതാണ്. ജൂലൈ 6 നു മുൻപായി ബന്ധപ്പെട്ട അപേക്ഷ സമര്‍പ്പിക്കണം.

Post a Comment

Previous Post Next Post