കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് ഐസിഎംആർ മേധാവി

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുറയുന്നതുകൊണ്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതു കൊണ്ടും മാത്രം രണ്ടാം തരംഗം അവസാനിച്ചതായി കണക്കാക്കാനാകില്ലെന്ന് ഐസിഎംആര്‍ മേധാവി ഡോ.ബല്‍റാം ഭാര്‍ഗവ പറഞ്ഞു.രാജ്യത്തെ 500ലേറെ ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിലും താഴെയെത്തിയിട്ടുണ്ട്. പക്ഷേ രണ്ടാം തരംഗം അവസാനിച്ചെന്നു പറയാനാകില്ല. ഇപ്പോഴും രാജ്യത്തെ 75ലെറെ ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിനും മുകളിലാണ്. 92 ജില്ലകളില്‍ അഞ്ചിനും പത്തിനുമിടിയിലാണ് പോസിറ്റിവിറ്റി നിരക്ക്.’ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു മുന്നോട്ടുപോകാന്‍ ഓരോ വ്യക്തികളും സമൂഹം മുഴുവനും തയ്യാറായില്ലെങ്കില്‍ മൂന്നാം തരംഗത്തെ തടയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Post a Comment

Previous Post Next Post