ആവശ്യമുള്ള സാധനങ്ങള്‍ :
കുബൂസ് -1
കെച്ചപ്പ് -2 ടീസ്പൂണ്‍
മയോണൈസ് – 2 ടീസ്പൂണ്‍
ഓംലറ്റ് തയ്യാറാക്കാന്‍ :
മുട്ട -1
മുളകുപൊടി / പച്ചമുളക് / കുരുമുളക് പൊടി – ( ഓരോരുത്തരുടെയും എരിവിന്റെ ലെവല്‍ അനുസരിച്ചു , ഇതില്‍ ഏതെങ്കിലും കൂട്ടുകയോ കുറയ്ക്കുകയോ ആവാം )
മഞ്ഞള്‍ പൊടി – ഒരു നുള്ളു
ഉപ്പു ആവശ്യത്തിന് …
ഇനി പറയാന്‍ പോകുന്ന ചേരുവകള്‍ കുറച്ചു ആഡംബരം ആണ് . ഇതു ഒഴിവാക്കിയും ഓംലറ്റ് തയ്യാറാക്കാം .ഇതു ഉള്‍പ്പെടുത്തിയാല്‍ , ടേസ്റ്റ് കുറച്ചു കൂടുതല്‍ ആയിരിക്കും .
പാല് -2 ടീസ്പൂണ്‍
കറിവേപ്പില – ഒരു ചെറിയ തണ്ടു , കൈ കൊണ്ട് കീറി മുറിച്ചത്
മല്ലിയില -2 തണ്ടു ചെറുതായി അരിഞ്ഞത്
ക്യാപ്‌സിക്കും – ഒരു ചെറിയ പീസ് കുനു കുനാ അരിഞ്ഞത്
ചുവന്നുള്ളി – 2 എണ്ണം ചെറുതായി അരിഞ്ഞത്
ഈ ചേരുവകള്‍ എല്ലാം ചേര്‍ത്ത് , ഓംലറ്റ് തയ്യാറാക്കാം .
ഇനി കുബൂസ് , രണ്ടു പാളിയായിക്കി ഒരു സൈഡ് ഇല്‍ മയോണൈസും , മറ്റേ സൈഡ് ഇല്‍ കെച്ചപ്പ് ഉം പുരട്ടുക .. ( ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പോലെ )
തയ്യാറാക്കിയ ഓംലറ്റ് കുബൂസിന്റെ ഒരു സൈഡ് ഇല്‍ വക്കുക . ഇനി അടുത്ത സൈഡ് , ഈ ഓംലറ്റ് ന്റെ മുകളില്‍ വച്ച് റോള്‍ ചെയ്തു എടുക്കുക .
ഈ റോള്‍ ,ഓംലറ്റ് ഉണ്ടാക്കിയ പാന്‍ ഇല്‍ വച്ച് മൂടി വക്കാം . ( അടുപ്പു ഓഫ് ആണേ , പാന്‍ ഇപ്പോഴും ചൂട് ഉണ്ടാവും ലോ )
3 മിനിറ്റ് കഴിയുമ്പോ , ഈ റോള്‍ മറിച്ചു വച്ച് മൂടി വക്കുക .
അങ്ങനെ രണ്ടു സൈഡ് ഉം ചൂടായി കഴിയുമ്പോ , ഒന്ന് ഗ്രില്‍ഡ് ആയ പോലെ വരും .
നേരിയ ചൂടോടെ , ഒരു പതപ്പിച്ച ചായേടെ കൂടെ കഴിക്കാന്‍ സൂപ്പര്‍ ടേസ്റ്റി , finger ഫുഡ് , കുബൂസ് ഓംലറ്റ് റോള്‍ റെഡി ആയെ


Post a Comment