കേരള പി എസ് സി ഡ്രൈവര്‍ പരീക്ഷ മാറ്റിവെച്ചു

കോവിഡ് രോഗ നിയന്ത്രണങ്ങളുടെ ഭാഗമായി ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാലും പൊതുഗതാഗതം പൂര്‍ണമായ തോതില്‍ പുന:സ്ഥാപിക്കപ്പെടാത്തതിനാലും, സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന ശനിയാഴ്ചകളില്‍ വലിയ പരീക്ഷകള്‍ നടത്തുന്നതു സംബന്ധിച്ച് സര്‍ക്കാരുമായി കൂടുതല്‍ കൂടിയാലോചനകള്‍ ആവശ്യമായിവരുന്ന സാഹചര്യത്തിലും 2021 ജൂലൈ മാസം 10-ാം തീയതി ശനിയാഴ്ച 10.30 മുതല്‍ 12.15 വരെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഡ്രൈവര്‍ തസ്തികകളിലേക്കുള്ള പരീക്ഷ 2021 ആഗസ്റ്റ് മാസം 17-ാം തീയതി ചൊവ്വാഴ്ചയിലേക്ക് മാറ്റിവച്ചിരിക്കുന്നു.

ഇതു സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യക്തിഗത അറിയിപ്പ് നല്‍കുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതുക്കിയ അഡ്മിഷന്‍ ടിക്കറ്റ് 03.08.2021 മുതല്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Post a Comment

Previous Post Next Post