കോഴിക്കോട്: ജില്ലയില്‍ കോവിഡ് രോഗവ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ്, ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങളുടെ ഭാഗമായി കണ്ടെയ്ന്‍മെന്റ് സോണിന് അകത്തേക്കും പുറത്തേക്കും ഓരോ വഴികള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. മറ്റുള്ള റോഡുകള്‍ അടച്ചിടും. മെഡിക്കല്‍, അവശ്യ സാധനങ്ങള്‍ക്കു വേണ്ടിയല്ലാതെ സഞ്ചാരം അനുവദിക്കില്ല. അവശ്യ സേവനങ്ങള്‍ക്കല്ലാതെ പുറമെ നിന്നുള്ള പ്രവേശനവും നിരോധിച്ചു. ആള്‍ക്കൂട്ടവും പരിപാടികളും അനുവദിക്കില്ല. എല്ലാ പൊതു ഇടങ്ങളും അടച്ചിടും. അവശ്യ സേവനങ്ങള്‍ക്കും വസ്തുക്കള്‍ക്കുമല്ലാതെയുള്ള ഓഫീസുകള്‍ അടച്ചിടേണ്ടതാണ്. ആളുകള്‍ ജോലി വീടുകളില്‍ നിന്ന് നിര്‍വ്വഹിക്കേണ്ടതാണ്. അവശ്യ സേവനങ്ങള്‍ക്കും സാധനങ്ങള്‍ക്കുമായുള്ള കടകളും സ്ഥാപനങ്ങളും സേവനം വീടുകളില്‍ എത്തിക്കേണ്ടതാണ്.
ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ്‌റ് സോണില്‍ മെഡിക്കല്‍, അവശ്യ വസ്തുക്കളും സേവനങ്ങളും മാത്രമേ അനുവദിക്കൂ. അകത്തേക്കും പുറത്തേക്കും ഓരോ വഴികള്‍ മാത്രമാണുണ്ടാവുക. മറ്റ് റോഡുകള്‍ അടച്ചിടും. ആളുകള്‍ പുറത്തിറങ്ങാതെ വീടുകളില്‍ തന്നെ കഴിയേണ്ടതാണ്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. കണ്ടെയ്ന്‍മെന്റ്‌റ്, ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ്‌റ് സോണിനെ കുറിച്ചുള്ള വിവരങ്ങള്‍ കോവിഡ് ജാഗ്രത പോര്‍ട്ടലിലും ലഭ്യമാണ്. എല്ലാവരും രണ്ടു ലെയര്‍ മാസ്‌ക് ഉപയോഗിക്കുന്നത് ശീലമാക്കുക.
Post a Comment