കേരള-തമിഴ്നാട് ചെക്ക് പോസ്റ്റ് നിയന്ത്രണങ്ങള്‍ തിരുവനന്തപുരം കളക്ടര്‍ വിലയിരുത്തി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി വഴിയുള്ള യാത്രയ്ക്കു കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. കേരള തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളിലെ നിയന്ത്രണങ്ങള്‍ വിലയിരുത്താന്‍ കളക്ടര്‍ ഇഞ്ചിവിള ചെക്ക്‌പോസ്റ്റ് സന്ദര്‍ശിച്ചു.

കൊവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു ലഭിക്കുന്ന യാത്ര പാസ് ഉള്ളവരെ മാത്രമാണ് അതിര്‍ത്തി കടക്കാന്‍ അനുവദിക്കുന്നത്. പൊലീസ്, ആരോഗ്യം, റവന്യൂ വകുപ്പുക്കളിലെ ഉദ്യോഗസ്ഥരെ പരിശോധനയ്ക്കായി ഇവിടെ നിയോഗിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. കൊവിഡ് ചികിത്സയ്ക്കു കൂടുതല്‍ ഓക്‌സിജന്‍ ബെഡുകള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കളക്ടര്‍ തിരുവനന്തപുരം റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ് താല്‍മോളജിയും പുലയന്നാര്‍കൊട്ടയിലെ ചെസ്റ്റ് ഡിസീസ് ഹോസ്പിറ്റലും സന്ദര്‍ശിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എസ്. ഷിനുവും ഒപ്പമുണ്ടായിരുന്നു.

Post a Comment

Previous Post Next Post