ആഗോളതലത്തില്‍ നൃത്തത്തിന്റെ ആഘോഷത്തിന് വേണ്ടി ആചരിക്കുന്ന ദിനമാണ് അന്താരാഷ്ട്ര നൃത്ത ദിനം. യുനെസ്‌കോയുടെ പെര്‍ഫോമിങ് ആര്‍ട്‌സ് വിഭാഗത്തിന്റെ ഭാഗമായ ഡാന്‍സ് കമ്മിറ്റി ഓഫ് ദി ഇന്റര്‍നാഷണല്‍ തിയേറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ ടി ഐ) ആണ് അന്താരാഷ്ട്ര നൃത്ത ദിനാചരണത്തിന് തുടക്കം കുറിച്ചത്. എല്ലാ വര്‍ഷവും ഏപ്രില്‍ 29-നാണ് അന്താരാഷ്ട്ര നൃത്ത ദിനം ആചരിക്കാറുള്ളത്.
ആധുനിക ബാലെയുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്ന ജീന്‍ ജോര്‍ജസ് നോവറിന്റെ ജന്മദിനമാണ് ഏപ്രില്‍ 29. നൃത്തത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് നൃത്തലോകം അദ്ദേഹത്തിനു നല്‍കിയ ശ്രദ്ധാജ്ഞലിയായി ഈ ദിനം സ്മരിക്കപ്പെടുന്നു. നൃത്തലോകം മറ്റൊരു വിശേഷണം കൂടി അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്, ‘ബാലെ മുത്തച്ഛന്‍’. ഇന്ന് ആ പേരിലാണ് അദ്ദേഹം പ്രശസ്തന്‍. കൂടുതല്‍ ആളുകളെ നൃത്തം എന്ന കലാരൂപത്തില്‍ പങ്കാളികളാകാനും അത് ശാസ്ത്രീയമായി അഭ്യസിക്കാനും പ്രോത്സാഹിപ്പിക്കുന്നതിനായി ലോകമെമ്പാടും നിരവധി ആഘോഷ പരിപാടികള്‍ ഈ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കാറുണ്ട്.

Post a Comment