ആവശ്യമായ സാധനങ്ങള്‍.
- ഉരുളക്കിഴങ്ങ് ഒന്ന് വലുത്.
- കാബേജ് ഒരു കഷണം.
- ക്യാപ്‌സിക്കം-1 ചെറുത്.
- ക്യാരറ്റ്-1
- സവാള-3
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിള്‍സ്പൂണ്‍.
- മഞ്ഞള്‍പൊടി ഒരല്പം.
- മുളകുപൊടി ഒരു ടീസ്പൂണ്‍.
- പച്ചമുളക്-4.
- കുരുമുളകുപൊടി ഒരു ടീസ്പൂണ്‍.
- ഗരം മസാല അര ടീസ്പൂണ്‍.
- മൈദപ്പൊടി ഒന്നരക്കപ്പ്.
- കടലപൊടി അര കപ്പ്.
- റസ്‌ക് പൊടി മൂന്നോ നാലോ റസ്‌ക് പൊടിച്ചത്.
ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ആദ്യമായി ഉരുളകിഴങ്ങ് അപ്പാടെ വേവിക്കുക. അതിനു ശേഷം തൊലി കളഞ്ഞു നന്നായി പൊടിക്കുക. പിന്നീട് ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ മൂപ്പിക്കുക അതിലേക്ക് സവാള, ക്യാപ്‌സിക്കം,കാബേജ്, ക്യാരറ്റ്, പച്ചമുളക്, മല്ലിച്ചപ്പ് എന്നിവ വളരെ ചെറുതായി അരിഞ്ഞ് ഇടുക. നന്നായി ഫ്രൈ ചെയ്യുക. ഉരുളക്കിഴങ്ങും ചേര്‍ക്കണം. ഒരു അല്പം ഉപ്പ് ചേര്‍ക്കണം. ഇതിലേക്ക് മഞ്ഞള്‍പൊടി, മുളകുപൊടി, കുരുമുളകുപൊടി, ഗരംമസാല എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. വെളുത്തുള്ളി ഇഞ്ചി പേസ്റ്റും ചേര്‍ക്കുക. അതിനുശേഷം തണുക്കാന്‍ വയ്ക്കുക. മൈദ പൊടി ഒരു അല്‍പം ഉപ്പു ചേര്‍ത്ത് പൂരിക്ക് പാകത്തില്‍ കുഴയ്ക്കുക. ഇത് പരത്തിയ ശേഷം ഫ്രൈ ചെയ്തുവെച്ച പച്ചക്കറി ഇതിന്റെ നടുവില്‍ ഇട്ട് ഉരുട്ടിയെടുക്കുക. രണ്ടറ്റവും കൂട്ടി ഒട്ടിക്കണം. കടലപ്പൊടി ഒരു അല്‍പം ഉപ്പു ചേര്‍ത്ത് മാവാക്കി വെക്കണം. ഈ റോള് കടലപ്പൊടി മാവില്‍ മുക്കുക. അതിനുശേഷം റസ്‌ക് പൊടിയില്‍ ഒന്ന് ഉരുട്ടിയെടുത്ത ശേഷം വെളിച്ചെണ്ണയിലിട്ട് വറുത്തുകോരുക. ഒന്നാന്തരം വെജിറ്റബിള്‍ റോള്‍ റെഡി.
Post a Comment