സംസ്ഥാനത്ത് വാക്സിനേഷന് പുതിയ മാര്‍നിര്‍ദേശങ്ങല്‍ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. രണ്ടാം ഡോസ് വാക്സിന്‍ എടുക്കാനുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഓരോ വാക്സിനേഷന്‍ സെന്ററുകളിലും രണ്ടാം ഡോസ് വാക്സിന്‍ എടുക്കാന്‍ അര്‍ഹതയുള്ളവരുടെ ലിസ്റ്റ് കോവിന്‍ പോര്‍ട്ടലില്‍ ലഭ്യാമാകും.
രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവര്‍ക്ക് വാക്സിന്‍ നല്‍കിയതിനു ശേഷം മാത്രമായിരിക്കും ഓണ്‍ലൈന്‍ ബുക്കിംഗിനായി സ്ലോട്ട് അനുവദിക്കുകയുള്ളൂ. മെയ് ഒന്നു മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്സിനേഷന്‍ നയം നിലവില്‍ വരുന്നതിനാല്‍ സ്വകാര്യ ആശുപത്രികള്‍ വാക്സിന്‍ നിര്‍മ്മാതക്കളില്‍ നിന്ന് നേരിട്ട് വാങ്ങണം. ഇപ്പോള്‍ ലഭ്യമായിട്ടുള്ള വാക്സിന്‍ ഏപ്രില്‍ 30ന് മുമ്പായി വാക്സിനേഷനില്‍ ഉപയോഗിക്കണം.
സംസ്ഥാനത്ത് ആദ്യം ഇപ്പോള്‍ വാങ്ങിയ വാകിസിനുകള്‍ മിച്ചം വരികയാണെങ്കില്‍ 45 വയസിനു മുകളിലുള്ളവര്‍ക്ക് 250 രൂപ നിരക്കില്‍ നല്‍കണം. രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ 6 മുതല്‍ 8 ആഴ്ചയക്കുള്ളിലും കോവാക്സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളിലും സ്വീകരിക്കേണ്ടതാണ്.
ഇതിനിടെ, കോവിഡ് ചികിത്സയ്ക്കായി 20 സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ ഏറ്റെടുക്കാന്‍ ആരോഗ്യ സര്‍വകലാശാലയുടെ ഗവേണിങ് കൗണ്‍സില്‍ തീരുമാനിച്ചു. ഇതിനായി സ്വകാര്യ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും അടിയന്തര യോഗം ഇന്നു ചേരും. എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
Post a Comment