തിരുവമ്പാടിയുടെ വിധി താമരശ്ശേരിയിൽ അറിയാം

താമരശ്ശേരി കോരങ്ങാട്ടെ അൽഫോൻസാ സീനിയർ സെക്കണ്ടറി സ്കൂളിൽ വെച്ചാണ് തിരുവമ്പാടി നിയോജക മണ്ഡലത്തിൻ്റെ വോട്ടുകൾ എണ്ണുന്നത് .

ഏതാണ്ട് ഒരു മാസത്തോളമായി കനത്ത പോലീസ് ബന്തവസ്സിലാണ് ഇവിടെ വോട്ടിംങ്ങ് മെഷീനുകൾ ഭദ്രമായി സൂക്ഷിച്ചു വെച്ചിരിക്കുന്നത്.

സ്കൂൾ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ഒരു ഹാളിൽ ഏഴ് ടേബിൾ വീതം മൂന്നു ഹാളുകളാണ് സജ്ജീകരിച്ചിക്കുന്നത്.
ഞായറാഴ്ച രാവിലെ വോട്ടെണ്ണൽ ആരംഭിച്ചാൽ മണിക്കൂറുകൾക്കകം തന്നെ ഫലം അറിയാൻ സാധിക്കും വിധമാണ് സംവിധാനങ്ങൾ ഒരുക്കിയത്.

കോവിഡ് നിയന്ത്രണത്തിൻ്റെ ഭാഗമായി വോട്ടെണ്ണൽ കേന്ദ്രത്തിൻ്റെ മുന്നിൽ ആൾക്കൂട്ടം അനുവദിക്കില്ല.

Post a Comment

Previous Post Next Post