പൈനാപ്പിൾ പച്ചടി.

ആവശ്യമായ സാധനങ്ങൾ.

  1. പൈനാപ്പിൾ മീഡിയം സൈസ് പഴുത്തത് 1 ചെറുത്.
  2. നാളികേരം അര മുറി ചിരവിയത്.
  3. തൈര് ഒന്നരക്കപ്പ്.
  4. പച്ചമുളക് ചെറുതായി അരിഞ്ഞത് നാലോ അഞ്ചോ എണ്ണം.
  5. കടുക് ഒന്നര ടീസ്പൂൺ.
  6. ഉലുവ ഒരു നുള്ള്
  7. ഇഞ്ചി ഒരു ചെറിയ കഷണം.
  8. പഞ്ചസാര രണ്ട് ടേബിൾ സ്പൂൺ.
    ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.
    ➖️➖️➖️➖️➖️➖️➖️➖️➖️
    പൈനാപ്പിൾ തൊലി പോക്കി ചെറിയ കഷണങ്ങളായി അരിഞ്ഞു വെക്കുക. ഇഞ്ചിയും പച്ചമുളകും കൂടി അരച്ചു വയ്ക്കുക.. നാളികേരം ചിരവിയതും തൈരും ചേർത്ത് അരച്ചുവയ്ക്കുക. ഒരല്പം തൈര് ബാക്കി വെക്കണം. അരയ്ക്കുമ്പോൾ ഒട്ടും വെള്ളം ചേർക്കാൻ പാടില്ല. കഷണങ്ങളാക്കി വെച്ച പൈനാപ്പിൾ ഒരു പാത്രത്തിലിട്ട് വെള്ളം ഒഴിക്കുക. കാൽകപ്പ് വെള്ളം ഒഴിക്കാൻ പാടുള്ളൂ. ഇത് നന്നായി വറ്റി വരുമ്പോൾ വേണ്ടത്ര ഉപ്പിടുക. പഞ്ചസാര ചേർക്കുക. ഇഞ്ചി പച്ചമുളക് അരച്ചത് ചേർക്കുക. പിന്നീട് അരച്ചുവെച്ച നാളികേരം തൈര് മിശ്രിതം ഒഴിച്ച് നന്നായി ഇളക്കുക. ഇതിലേക്ക് ഒരല്പം കടുക് പൊടിച്ച് ഇടുക. ധാരാളം ആവരുത്. നന്നായി ഒന്ന് ചൂടാകുമ്പോൾ വാങ്ങി വയ്ക്കുക.അതിന് ശേഷം ഉലുവ,കടുക്, മുളക്,എന്നിവ ചേർത്ത് ഒരു വറവിടുക. വേണമെങ്കിൽ പച്ച മുന്തിരിയും ചേർക്കാം. മുന്തിരി ചേർക്കുന്നു എങ്കിൽ പൈനാപ്പിളിന്റെ കൂടെ ഇട്ട് അതും ഒന്ന് ചെറുതായി വേവിയ്ക്കണം. പൈനാപ്പിളും മുന്തിരിയും വെന്തു പോവരുത്. ചോറിന് നല്ലൊരു സൈഡ് ഡിഷ് ആണ്. തണുത്തശേഷം കഴിക്കുന്നത് ആയിരിക്കും നല്ലത്.

Post a Comment

Previous Post Next Post