എലത്തൂർ നിയോജകമണ്ഡലത്തിലെ വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിച്ചു

എലത്തൂർ നിയോജകമണ്ഡലത്തിലെ വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനം ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ നിർവ്വഹിച്ചു. കാക്കൂർ പഞ്ചായത്തിലെ രാമല്ലൂർ തോട് പാലം – അപ്രോച്ച് റോഡ് പ്രവൃത്തി, എലത്തൂർ കാട്ടിൽ കോളനി ഡ്രൈനേജ് കം ഫൂട്ട്പാത്ത്, ചേളന്നൂർ – മുത്തുവാട്ടുതാഴം 9/5 റോഡ്, ചെറുവറ്റ – മുണ്ടോടി പൊറ്റമ്മൽ – കായക്കാളി റോഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.

എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ചാണ് രാമല്ലൂർ പാലം – അപ്രോച്ച് റോഡ് എന്നിവ നിർമ്മിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.എം.ഷാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

Post a Comment

Previous Post Next Post