ശലഭോദ്യാനം ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി:
തുഷാരഗിരി വന സംരക്ഷണ സമിതിയുടെ ശലഭോദ്യാനം തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രത്തിൽ ഇന്ന് രാവിലെ 8 മണിക്ക് കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എം.രാജീവൻ അശോക തൈ നട്ട് ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ വന സംരക്ഷണ സമിതി പ്രസിഡണ്ട് ദേവസ്യ എലവുങ്കൽ അദ്ധ്യക്ഷത വഹിച്ചു.

താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ.രാജീവ് കുമാർ മുഖ്യാഥിതി ആയ ചടങ്ങിൽ എടത്തറ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ. പ്രസന്നകുമാർ , തുഷാരഗിരി വി.എസ്. എസ് സെക്രട്ടറി പി.ബഷീർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.ബാലകൃഷ്ണൻ , ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അപർണ ആനന്ദ്, പി.ടി. ഉമ്മു ഷബീബ, ടി.ബിനോയ് എന്നിവർ ആശംസകളും സമിതി വൈസ് പ്രസിഡണ്ട് ജെസി ജോസ് ചക്കും മൂട്ടിൽ നന്ദിയും പ്രകാശിപ്പിച്ചു. ചടങ്ങിൽ സമിതി അംഗങ്ങളും ഇക്കോ ടൂറിസം ഗൈഡുമാരും വാച്ചർമാരും പങ്കെടുത്തു.


എടത്തറ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ പ്രസന്നകുമാർ പ്രത്യേക താൽപര്യമെടുത്ത് ശലഭോദ്യാന നിർമ്മാണത്തിന് തുഷാരഗിരി വി.എസ്. സെക്രട്ടറി പി. ബഷീർ നേതൃത്വം നൽകി. തുഷാരഗിരി വന സംരക്ഷണ സമിതി കമ്മറ്റി അംഗങ്ങൾ ഇക്കോ ടൂറിസം ഗൈഡുമാർ എടത്തറ സെക്ഷൻ സ്റ്റാഫ് , വാച്ചർമാർ എന്നിവരടങ്ങുന്ന ടീമാണ് തൈകൾ ശേഖരിച്ചതും നട്ടതും സർക്കാറിൽ നിന്ന് യാതൊരു സാമ്പത്തികവും കൈപറ്റാതെ നിസ്വാർത്ഥ സേവനമാണ് ചെയ്തിരിക്കുന്നത്. ചിത്രശലഭങ്ങളെ ആകർഷിക്കുന്ന തരത്തിലുള്ള കിലുക്കി, കനകാംബരം, കുറിഞ്ഞി, പൗഡർ പഫ് , കൃഷ്ണകിരീടം, വിവിധയിനം ചെത്തി കൾ, ചെമ്പകം, കണിക്കൊന്ന, കൂവളം, എരുക്ക് , ആവണക്ക്, ഈശ്വരമുല്ല, കരിവേപ്പ്, ഇല മുളച്ചി ജമന്തി, ബന്ദി, വിവിധയിനം റോസകൾ, മാവ്, പേര, ബ്ളു വിക്ക, ഇരുമ്പൻ പുളി, നീർമാതളം ചൂരൽ തുടങ്ങിയ അറുപതോളം തൈകൾ ശേഖരിച്ച് നട്ടു പരിപാലിക്കുന്നുണ്ട്.

Post a Comment

Previous Post Next Post